ഭൂകമ്പത്തിൽ തകർന്ന അഫ്ഗാന് സഹായവുമായി ഇന്ത്യ; സാങ്കേതിക സംഘം കാബൂളിൽ

ന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിസ്താന് സഹായഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളും മാനുഷിക സഹായം എത്തിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സാങ്കേതിക സംഘത്തെയുമാണ് പ്രത്യേക സൈനിക വിമാനത്തിൽ കാബൂളിലെത്തിച്ചത്.

കാബൂളിലെ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ചാണ് സാങ്കേതികസംഘം പ്രവർത്തിക്കുക. അഫ്ഗാൻ ജനതക്ക് മാനുഷിക സഹായം ഫലപ്രദമായി വിതരണം ചെയ്യുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നതിനുമാണ് പ്രത്യേക സാങ്കേതിക സംഘത്തെ വിന്യസിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

സൈനിക വിമാനത്തിൽ എത്തിച്ച ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ അധികൃതർക്ക് കൈമാറി. തുടർന്നും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാൻ ജനതയുമായി ഇന്ത്യക്ക് ചരിത്രപരവും നാഗരികവുമായ ദീർഘകാല ബന്ധവുമുണ്ട്. മാനുഷിക സഹായം ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം മുന്നോട്ടുള്ള സമീപനത്തെ നയിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

നേരത്തെ, അഫ്ഗാനിൽ മാനുഷിക സഹായ വിതരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ സംഘം കാബൂൾ സന്ദർശിക്കുകയും താലിബാന്‍റെ മുതിർന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ബു​ധ​നാ​ഴ്ച 6.1 തീ​വ്ര​തയിൽ അ​ഫ്ഗാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ 1000ലേ​റെ ​പേ​ർക്കാണ് ജീവൻ നഷ്ടമായത്. 1500 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​കി​സ്താ​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള പ​ക്തി​ക, ഖോ​സ്ത് പ്ര​വി​ശ്യ​ക​ളി​ലാ​യി​രു​ന്നു ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ത​ക​ർ​ന്നു. 20 വ​ർ​ഷ​ത്തി​നി​ടെ അ​ഫ്ഗാ​നിലു​ണ്ടാ​യ ഏ​റ്റ​വും ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണി​ത്.

Tags:    
News Summary - India deploys technical team to Embassy in Kabul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.