ഇന്ത്യയിൽ നടത്തുന്നത്​ ലോകാരോഗ്യ സംഘടനയുടെ നിർദേശത്തേക്കാൾ ആറിരട്ടിയിലധികം കോവിഡ്​ പരിശോധനകൾ

ന്യൂഡൽഹി: ദേശീയതലത്തിൽ കോവിഡ്​ പരിശോധന ലോകാരോഗ്യ സംഘടനയു​െട നിർദേശ പ്രകാരമുള്ളതിനേക്കാൾ ആറിരട്ടി അധികമായി ഉയർന്നുവെന്ന്​ കേന്ദ്രആരോഗ്യ ക​ുകടുംബക്ഷേമ മന്ത്രാലയം. ഒരോ രാജ്യത്തിലും പത്ത്​ ലക്ഷം പേരിൽ 140 പേർക്ക്​ കോവിഡ്​ പരിശോധന നടത്തണമെന്നാണ്​ ​ലോകാരോഗ്യ സംഘനയ​​ുടെ നിർദേശം. എന്നാൽ ഇന്ത്യയിലിത്​ ദശലക്ഷം പേർക്ക്​ 828 ടെസ്​റ്റ്​ എന്നായി ഉയർന്നിട്ടു​ണ്ട്​.

കോവിഡ്​ ടെസ്​റ്റ്​ ശരാശരിയിൽ ഡൽഹിയാണ്​ ഒന്നാം സ്ഥാനത്ത​ുള്ളത്​. ഡൽഹിയിൽ ദശലക്ഷം ജസസംഖ്യയിൽ പ്രതിദിനം 2717 പേരിൽ പരി​േശാധന നടത്തുന്നുണ്ട്​. രണ്ടാം സ്ഥാനത്തുള്ള ഗോവയിൽ ദശലക്ഷം​ പേരിൽ 1,319 ​എന്നതോതിലാണ്​ െടസ്​റ്റുകൾ നടന്നിട്ട​ുള്ളത്​. മൂന്നാം സ്ഥാനത്ത​ുള്ള കർണാടക ദശലക്ഷം പേരിൽ 1,261 പരിശോധനകൾ നടക്കു​ന്നു​ണ്ട്​.

ദശലക്ഷം ജനസംഖ്യയിൽ പ്രതിദിനം 280 ടെസ്റ്റുകൾ നടത്തുന്ന രാജസ്ഥാൻ പട്ടികയിൽ ഏറ്റവും താഴെയാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളു​ം ലോകാരോഗ്യസംഘടനയ​​ുടെ നിർദേശപ്രകാരമുള്ളതിനേക്കാൾ പരിശോധനകൾ നടക്കു​ന്നുണ്ട്​.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻെറ കണക്കനുസരിച്ച് രാജ്യത്ത് ഒക്​ടോബർ നാല്​വരെ 7,99,82,394 സാമ്പിളുകളാണ്​ പരിശോധിച്ചത്​.

അതേസമയം, രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുന്നുണ്ടെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ സ്ഥിരീകരണനിരക്കുള്ള നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും രാജ്യത്തുണ്ട്. കേന്ദ്രത്തിൻെറ നേതൃത്വത്തിലുള്ള നടപടിക്രമങ്ങള്‍ ഫലവത്താകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.