മോദി ഭരണത്തിൽ സ്വാതന്ത്ര്യവും നഷ്​ടമാകുന്നു; ആഗോള സൂചികയിൽ രാജ്യം ഏറെ പിന്നിൽ

ആഗോള മനുഷ്യ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യക്ക്​ തിരിച്ചടി. 17 സ്​ഥാനങ്ങൾ പിന്നിലേക്കിറങ്ങി 111ാം സ്​ഥാനത്തേക്ക്​ രാജ്യം പിന്തള്ളപ്പെട്ടു. സിവിൽ, സാമ്പത്തിക, വ്യക്തിഗത സ്വാതന്ത്ര്യത്തി​െൻറ ആഗോള റാങ്കിങ്​ പട്ടികയിലാണ്​ ഇന്ത്യ പിന്നിലായത്​. ലോകമെമ്പാടുമുള്ള സിവിൽ, സാമ്പത്തിക, വ്യക്തിഗത സ്വാതന്ത്ര്യത്തി​െൻറ റാങ്കിങ്​ ആയ 'ഹ്യൂമൻ ഫ്രീഡം ഇൻഡെക്​സ്​ 2020' വ്യാഴാഴ്​ചയാണ്​ പുറത്തിറക്കിയത്. 162 രാജ്യങ്ങളിൽ 111ാം സ്ഥാനത്താണ് ഇന്ത്യ. 2019 ൽ ഇന്ത്യ സൂചികയിൽ 94ാം സ്ഥാനത്തായിരുന്നു.


2020 ലെ സൂചികയിൽ യഥാക്രമം 129ഉം 139ഉം സ്ഥാനത്തുള്ള ചൈനയെയും ബംഗ്ലാദേശിനേക്കാളും ഇന്ത്യ മുന്നിലാണ്. ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ്, ഹോങ്കോംഗ് എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. 2019 ലും 2020 ലും ഈ മേഖലയിൽ ചൈന നടത്തിയ 'ആക്രമണാത്മക ഇടപെടലുകൾ' കാരണം ഭാവിയിൽ ഹോങ്കോങ്ങി​െൻറ റാങ്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടി​െൻറ രചയിതാക്കളായ ഫ്രെഡ് മക്​മോഹനും ഇയാൻ വാസ്‌ക്വസും പറഞ്ഞു. വ്യക്തിഗത സ്വാതന്ത്ര്യത്തിൽ 10ൽ 6.30 ഉം സാമ്പത്തിക സ്വാതന്ത്ര്യത്തിൽ 6.56 ഉം പോയിൻറുകൾ ഇന്ത്യ നേടി. രാജ്യത്തി​െൻറ മൊത്തത്തിലുള്ള മനുഷ്യ സ്വാതന്ത്ര്യ സ്കോർ 6.43 ആയിരുന്നു.76 സൂചകങ്ങൾ കണക്കിലെടുത്താണ്​ പട്ടിക തയ്യാറാക്കിയത്​.


2008 മുതൽ ലോകത്ത്​ വ്യക്തിസ്വാതന്ത്ര്യത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മതസ്വാതന്ത്ര്യം, സ്വത്വ സ്വാതന്ത്ര്യം, ബന്ധ സ്വാതന്ത്ര്യം, നിയമവാഴ്​ച എന്നിവയിലാണ്​ ഏറ്റവും വലിയ കുറവുണ്ടായത്​. യുഎസും യുനൈറ്റഡ് കിങ്​ഡവും സൂചികയിൽ 17-ാം സ്ഥാനത്താണ്. യുദ്ധത്തിൽ തകർന്ന സിറിയയാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. നിരവധി ആഗോള സ്വാതന്ത്ര്യ സൂചികകളിൽ മോദി ഭരണകാലത്ത്​ രാജ്യം പിന്നിലായിട്ടുണ്ട്​.

ഡെമോക്രസി വാച്ച്ഡോഗ് ഫ്രീഡം ഹൗസി​െൻറ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഇൻറർനെറ്റ് സ്വാതന്ത്ര്യം തുടർച്ചയായ കുറഞ്ഞിര​ുന്നു. 2019 ജൂൺ 1 മുതൽ 2020 മെയ് 30 വരെയുള്ള കാലയളവിൽ ലോകത്ത് ഏറ്റവുമധികം ഇൻറർനെറ്റ് ഷട്ട്ഡൗണുകൾ ഉണ്ടായത്​ രാജ്യത്താണ്​. സെപ്റ്റംബറിൽ പുറത്തിറക്കിയ ഗ്ലോബൽ ഇക്കണോമിക് ഫ്രീഡം ഇൻഡെക്​സിൽ 79 ൽ നിന്ന് 105 ലേക്ക്​ രാജ്യം പിന്തള്ളപ്പെട്ടിരുന്നു. ഏപ്രിലിൽ പുറത്തിറങ്ങിയ വേൾഡ് പ്രസ് ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യ രണ്ട് സ്ഥാനങ്ങൾ താഴ്​ന്നിരുന്നു. 180 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന സൂചികയിൽ ഇന്ത്യ 142-ാം സ്ഥാനത്താണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.