representative image

മൂന്ന് പാകിസ്താനി തടവുകാരെ കേന്ദ്രസർക്കാർ വിട്ടയച്ചു

അമൃത്സർ: മൂന്ന് പാകിസ്താനി തടവുകാരെയും പിഞ്ചു കുഞ്ഞിനെയും കേന്ദ്രസർക്കാർ ശനിയാഴ്ച വിട്ടയച്ചു. സമീറ, അഹ്മദ് രാജാ, മുർതസ അസ്ഗർ അലി എന്നിവരെയാണ് വിട്ടയച്ചതെന്ന് പൊലീസ് പ്രോട്ടോക്കോൾ ഓഫീസർ അരുൺ പാൽ അറിയിച്ചു.

അട്ടാരി വാഗാ അതിർത്തി വഴി മൂവരെയും ജന്മനാട്ടിലേക്ക് അയച്ചതായി പാൽ പറഞ്ഞു. ബംഗളൂരുവിൽ വെച്ച് പിടിയിലാകുമ്പോൾ സമീറ ഗർഭിണിയായിരുന്നു. പിന്നാലെ ജയിലിൽ പെൺകുഞ്ഞിന് ജന്മം നൽകി. മൂന്നര വർഷം അവർ തടവിൽ കഴിഞ്ഞു.

അതിർത്തിയിൽ ചുറ്റിത്തിരിയവേയാണ് അഹമദ് രജായും അസ്ഹർ അലിയും പിടിയിലായത്. ഇരുവരും 21 മാസമാണ് ജയിലിൽ കഴിഞ്ഞത്. ശിക്ഷാ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് മൂവരെയും വിട്ടയച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നന്ദി പറഞ്ഞ സമീറ തന്നെപോലെ തടവിൽ കഴിയുന്ന എല്ലാവരെയും വിട്ടയക്കണമെന്ന് കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചു.

Tags:    
News Summary - India Government releases three Pakistani prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.