ചൈനീസ്​ അതിർത്തിയിൽ നിന്ന്​ 10,000 സൈനികരെ പിൻവലിച്ചതായി റിപ്പോർട്ട്​

ലഡാക്ക്​: ചൈനീസ്​ അതിർത്തിയിൽ നിന്ന്​ 10,000 സൈനികരെ ഇന്ത്യ പിൻവലിച്ചതായി റിപ്പോർട്ട്​. ദോക്​ലാം പ്രതിസന്ധി കാലത്ത്​ വിന്യസിച്ച സൈനികരെയാണ്​ ഇന്ത്യ പിൻവലിച്ചതെന്നാണ്​ വാർത്തകർ.

ദോക്​ലാം പ്രശ്​നം രൂക്ഷമായിരിക്കുന്ന സമയത്താണ്​ അതിർത്തിയിൽ 10,000 സൈനികരെ വിന്യസിച്ചത്​. ചൈനയും ഇത്തരത്തിൽ അധിക സൈനികരെ വിന്യസിച്ചിരുന്നുവെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്​ ആജ്​ തക്​ റിപ്പോർട്ട്​ ചെയ്​തു. 6,000 സൈനികരെ പത്ത്​ ദിവസം മുമ്പ്​ തന്നെ പിൻവലിച്ചിരുന്നതായി സൈന്യം അറിയിച്ചു.

ദോക്​ലാമിൽ ചൈനീസ്​ സൈന്യം റോഡ്​ നിർമിച്ചതാണ്​ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്​നങ്ങൾ തുടങ്ങാൻ കാരണം. ഇതേ തുടർന്ന്​ ഇരുരാജ്യങ്ങളിലെ സൈനികരും തമ്മിൽ അതിർത്തിയിൽ നിരന്തരം സംഘർഷത്തിലേർപ്പെട്ടിരുന്നു.

Tags:    
News Summary - India has withdrawn close to 10,000 additional troops along the China border in Ladakh-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.