??????? ????????? ???????? ??????? ??????? ??????? ??????

ഇന്ത്യ മുസ്​ലിംകൾക്ക്​ സ്വർഗം; അവകാശങ്ങൾ സുരക്ഷിതം -കേന്ദ്രമന്ത്രി നഖ്‌വി

ന്യൂഡൽഹി: ഇന്ത്യ മുസ്‌ലിംകൾക്ക് സ്വർഗമാണെന്നും അവരുടെ സാമൂഹിക, സാമ്പത്തിക, മതപരമായ അവകാശങ്ങൾ സുരക്ഷിതമാണെന് നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. രാജ്യത്ത് വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ നിയന്ത്രി ക്കാൻ ഇന്ത്യ നടപടിയെടുക്കണമെന്ന് മുസ്‌ലിം രാഷ്ട്രങ്ങളുടെ സംഘടന (ഒ.ഐ.സി) കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സാ ഹചര്യത്തിലാണ് നഖ്‌വിയുടെ പ്രസ്താവന.

“ഇന്ത്യയിലെ മുസ്‌ലിംകൾ ​​െഎശ്വര്യത്തോടെയാണ്​ കഴിയുന്നത്​. ഇത്​ ദുർ ബലപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് അവരുടെ സുഹൃത്തുക്കളാകാൻ കഴിയില്ല” മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട്​ ചെയ്​തു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പൗരന്മാരുടെയും ഭരണഘടനാപരവും സാമൂഹികവും മതപരവുമായ അവകാശങ്ങൾ ഇന്ത്യയിൽ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒ‌.ഐ‌.സി വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ “പ്രധാനമന്ത്രി സംസാരിക്കുമ്പോഴെല്ലാം 130 കോടി ഇന്ത്യക്കാരുടെ അവകാശങ്ങളെയും ക്ഷേമത്തെയും കുറിച്ചാണ്​ സംസാരിക്കുന്നത്​. ചിലർക്ക് ഇത് കാണാൻ കഴിയുന്നില്ലെങ്കിൽ അത് അവരുടെ പ്രശ്നമാണ്" എന്നായിരുന്നു നഖ്‌വിയുടെ മുപടി.

ലോക്​ഡൗണിന്​ മുമ്പ്​ സർക്കാർ അനുമതിയോടെ നടന്ന തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനത്തി​​​െൻറ പേരിൽ രാജ്യത്ത്​ വ്യാപകമായ ഇസ്​ലാം വിരുദ്ധ പ്രചരണങ്ങൾ നടന്നിരുന്നു. യു.പിയിലെ ഒരു കാൻസർ ആശുപത്രി, കോവിഡ്​ നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കിയി​ല്ലെങ്കിൽ മുസ്​ലിം രോഗികളെ ചികിത്സിക്കില്ലെന്ന പത്രപരസ്യം പോലും നൽകി. ഈ സാഹചര്യത്തിലാണ്​ 50ലേറെ മുസ്​ലിം രാഷ്ട്രങ്ങളുടെ സംഘടനയായ ഒ.ഐ.സി ശക്തമായ വിമർശനവുമായി രംഗത്തുവന്നത്​. അറബ് രാജ്യങ്ങളിലെ പല പ്രമുഖരും ഇന്ത്യയിൽ സംഘ്​പരിവാർ നേതൃത്വത്തിൽ നടക്കുന്ന വിദ്വേഷ പ്രചരണത്തിനെതിരെ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു.

ഇതിനെ തുടർന്ന്, കോവിഡ് രോഗത്തിന് മതമോ ജാതിയോ നിറമോ വംശമോ ഭാഷയോ അതിർത്തിയോ ഇല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന ഇറക്കി. ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നൽകണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

Tags:    
News Summary - "India Heaven For Muslims": Union Minister On OIC Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.