രാജ്യത്ത്​ 2,86,384 പേർക്ക്​ കോവിഡ്​; ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഉയർന്നു

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 2,86,384 പേർക്ക്​ കോവിഡ്​ ബാധിച്ചു. 573 മരണവും റിപ്പോർട്ട്​​ ചെയ്​തു. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കും ഉയർന്നിട്ടുണ്ട്​. 16.16 ശതമാനത്തിൽ നിന്നും 19.59 ശതമാനമായാണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഉയർന്നത്​.

ഈ ആഴ്​ചയിലെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 17.75 ശതമാനമാണ്​. നിലവിൽ 22,02,472 പേരാണ്​ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​. രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ കേരളത്തിലാണ്​. 49,771 പേർക്കാണ്​ കേരളത്തിൽ രോഗം ബാധിച്ചത്​.

കർണാടകയിലും അമ്പതിനായിരത്തിനടുത്ത്​ രോഗികളുണ്ട്​. 48,905 പേർക്കാണ്​ കർണാടകയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. മഹാരാഷ്​ട്രയാണ്​ രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്​. മഹാരാഷ്​ട്രയിൽ35,756 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ ദിവസം 7,436 പേർക്കാണ്​ രോഗം ബാധിച്ചത്​. 

Tags:    
News Summary - India logs 2,86,384 new cases in last 24 hours; positivity rate rises to nearly 20%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.