ന്യൂഡൽഹി: 13 രാജ്യങ്ങളിലേക്ക് വിമാന സർവിസുകൾ പുനഃരാരംഭിക്കാൻ ചർച്ച തുടങ്ങിയെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി. ആസ്ട്രേലിയ, ജപ്പാൻ, സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് ആരംഭിക്കുക. പരസ്പര സഹകരണത്തോടെ സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ വിമാനകമ്പനികൾ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്പനികൾ തിരിച്ചും സർവീസ് നടത്തുമെന്ന് പുരി ട്വിറ്ററിൽ കുറിച്ചു.
ആസ്ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലൻഡ്, നൈജീരിയ, ബഹ്റൈൻ, ഇസ്രായേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവിസുകൾ ആരംഭിക്കാനാണ് പദ്ധതി. നിലവിൽ യു.എസ്, യു.കെ, ഫ്രാൻസ്, ജർമ്മനി, യു.എ.ഇ, ഖത്തർ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ട്.
മാർച്ച് 23നാണ് ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾ നിർത്തിവെച്ചത്. പിന്നീട് ആഭ്യന്തര സർവിസുകൾ ആരംഭിച്ചുവെങ്കിലും അന്താരാഷ്ട്ര സർവിസുകൾ തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.