കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കക്കായി പ്രഖ്യാപിച്ച വായ്പാ പദ്ധതിയുടെ ഭാഗമായി പൊതുഗതാഗതം വർധിപ്പിക്കുന്നതിന് വേണ്ടി 75 ബസുകൾ കൈമാറി ഇന്ത്യ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ലങ്കക്ക് വേണ്ടി ഇന്ത്യ 900 ദശലക്ഷം ഡോളറിന്‍റെ വായ്പ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, ശ്രീലങ്കൻ പൊലീസ് വകുപ്പിന് ഇന്ത്യ 125 എസ്.യു.വി കാറുകളും കൈമാറിയിരുന്നു.
75 ബസുകൾ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷണർ ലങ്കൻ അധികൃതർക്ക് കൈമാറി. 500 ബസുകൾ കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇന്ത്യൻ ഹൈകമീഷണർ വ്യക്തമാക്കി.
51 ബില്യൺ ഡോളറിന്‍റെ വിദേശകടമാണ് ലങ്കയെ മുമ്പില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. വൻ വിലക്കയറ്റവും ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവയുടെ ലഭ്യതക്കുറവും കൂടിയായതോടെ സ്ഥിതി രൂക്ഷമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.