ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ലക്ഷവും പിന്നിട്ട് കുതിക്കുന്നു. 24 മണിക്കൂറിൽ 1,15,736 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 630 പേർ മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.4 ശതമാനമായി ഉയർന്നു. രാജ്യത്ത് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 8,43,473 ആയി.
59,856 പേർ രോഗ മുക്തരായി. മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 55,469. േകാവിഡ് വ്യാപനം പെരുകുന്ന പശ്ചാത്തലത്തിൽ ഡൽഹിക്കുപിന്നാലെ പഞ്ചാബ് സർക്കാറും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു.
അതിനിടെ, കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ േയാഗം വ്യാഴാഴ്ച നടക്കും. രാജ്യത്തെ കോവിഡ് സ്ഥിതിഗതിയും വാക്സിനേഷൻ നടപടിയും വിലയിരുത്തുന്നതിന് ഏപ്രിൽ നാലിന് പ്രധാനമന്ത്രി അധ്യക്ഷനായി ഉന്നതതലയോഗം ചേർന്നിരുന്നു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും മരണവും കൂടുതലുമുള്ള 11 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധെൻറ അധ്യക്ഷതയിൽ ഉന്നതതലയോഗം വിഡിയോ കോൺഫറൻസിലൂടെ ചേർന്നു. രാജ്യത്ത് ഇതുവരെ 8.7 കോടിയിലധികം കോവിഡ് വാക്സിൻ കുത്തിെവച്ചു. പ്രതിദിനം ശരാശരി 30,93,861 ഡോസ് നൽകിയതിലൂടെ അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തിൽ വാക്സിൻ നൽകുന്ന രാജ്യമായി മാറിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.