ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 15,144 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 181 പേർ രോഗം ബാധിച്ച് മരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,57,985 ആയി.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,52,274 ആയി ഉയർന്നു. 2,08,826 പേരാണ് കോവിഡ് ബാധിച്ച് നിലവിൽ ചികിൽസയിലുള്ളത്. കഴിഞ്ഞ ദിവസം മാത്രം 17,170 പേർ രാജ്യത്ത് കോവിഡിൽ നിന്ന് മുക്തി നേടിയി.
അതേസമയം, രാജ്യത്ത് കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ശനിയാഴ്ച ആരംഭിച്ചു. 1,91,181 പേരാണ് ആദ്യ ദിവസം വാക്സിൻ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.