ഇന്ത്യയിൽ 16,946 പേർക്ക്​ കൂടി കോവിഡ്​; 198 പേർ മരിച്ചു

ന്യൂഡൽഹി: രാജ്യത്തെ​ കോവിഡ്​ രോഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,946 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 198 പേർ രോഗംബാധിച്ച്​ മരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

1,05,12,093 പേർക്കാണ്​ ഇതുവരെ രോഗം ബാധിച്ചത്​. 1,51,727 പേർ രോഗം ബാധിച്ച്​ മരിച്ചു. 2,13,603 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 1,01,46,763 പേർ രോഗമുക്​തി നേടി. 17,652 കഴിഞ്ഞ ദിവസം മാത്രം രോഗമുക്​തി നേടി.

അതേസമയം, കോവിഡ്​ വാക്​സിനേഷൻ പ്രവർത്തനങ്ങൾ ഇന്ത്യ തുടക്കമിട്ടു. ആരോഗ്യപ്രവർത്തകർക്കും കോവിഡ്​ മുൻനിര പോരാളികൾക്കുമാണ്​ ആദ്യ ഘട്ടത്തിൽ വാക്​സിൻ നൽകുക. 

Tags:    
News Summary - India reports 16,946 new Covid-19 cases; 198 deaths in last 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.