ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 63,489 പേർക്ക് രോഗം സ്ഥിരീകരിച്ചു. 944 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49,980 ആയി. കോവിഡ് മരണനിരക്ക് 1.94 ശതമാനമായി കുറഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25,89,682 ആയി ഉയർന്നു. 6,77,444 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,62,258 പേർ രോഗമുക്തി നേടി. ശനിയാഴ്ച കോവിഡ് പരിശോധനകളുടെ എണ്ണം 8,68,679 ആയി ഉയർത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം. ശനിയാഴ്ച 12000 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5.8 ലക്ഷമായി ഉയർന്നു. മുംബൈയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 1,27,716 ആയി. മഹാരാഷ്ട്രയിൽ ഇതുവരെ 19,749 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.