ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 796 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച ്ചവരുടെ എണ്ണം 9152 ആയതായി ആരോഗ്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. 308 മരണമാണ് ഇതുവരെ റിപേ ാർട്ട് ചെയ്തത്. 857 പേർ േരാഗമുക്തി നേടിയതായും അദ്ദേഹം പറഞ്ഞു.
ഇന്നുമാത്രം 141 പേരാണ് േരാഗമുക്തിനേടിയത്. ആരോഗ്യ പ്രവർത്തകരുടെയും മറ്റു ഭരണ സംവിധാനങ്ങളുടെയും കൂട്ടായ പ്രവർത്തന ഫലമാണ് ഇതെന്നും ലാവ് അഗർവാൾ പറഞ്ഞു.
നേരത്തേ കോവിഡ് കേസുകൾ റിപോർട്ട് ചെയ്ത 15 സംസ്ഥാനങ്ങളിലായുള്ള 25 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ പുതിയവ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഡീഷനൽ ചീഫ് സെക്രട്ടറി അവാനിഷ് കെ. അവസ്തി പറഞ്ഞു. ഇതിൽ കേരളത്തിലെ കോട്ടയം, വയനാട് ജില്ലകളും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.