കോവിഡിനെ തുടർന്നും അല്ലാതെയും ലോകത്ത് പലതരത്തിൽ തൊഴിൽ നഷ്ടമായവരുടെ വാർത്തകളായിരുന്നുവെങ്കിൽ പ്രതീക്ഷ നൽകുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഐ.ടി മേഖലയിലെ തൊഴിലവസരങ്ങളിൽ 400 ശതമാനം വർധനയുണ്ടായെന്നാണ് കണക്കുകൾ പറയുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ഐ.ടി ഹബുകൾ കേന്ദ്രീകരിച്ചാണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്.
ബിസിനസ് സർവീസ് പ്രൊവൈഡറായ ക്വസിെൻറ കണക്കുകളിൽ ഐ.ടി ഹബ്ബുകളായ ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ, ചെന്നൈ, മുംബൈ, ഡൽഹി എന്നീയിടങ്ങളിൽ വൻ തൊഴിലവസരങ്ങൾ ഉണ്ടായതാണ് റിപ്പോർട്ട്.
ബംഗളൂരുവാണ് ഏറ്റവും മുന്നിൽ. 40 ശതമാനം വർധനയാണിവിടെയുണ്ടായത്. 18 ശതമാനം വർധനയാണ് ഹൈദരാബാദിലും പൂനെയിലുമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.