ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 7,231 കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,44,28,393 ആയി ഉയർന്നു. അതേസമയം നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 64,667 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു . 45 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 5,27,874 ആയി. എന്നാൽ രോഗമുക്തി 98.67 ശതമാനമായി ഉയർന്നതായും മന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 24 മണിക്കൂറിനുള്ളിൽ 1,065 ആളുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനമാണ്. രോഗമുക്തരായവരുടെ എണ്ണം 4,38,35,852 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.19 ശതമാനമാണ്. 2020 ഓഗസ്റ്റ് 7-ന് ഇന്ത്യയിലെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞിരുന്നു. ഈ വർഷം ജനുവരി 25 ന് നാല് കോടിയായിരുന്നു അതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തവരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.