ന്യൂഡൽഹി: ഈ മാസം 29 മുതൽ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് വാണിജ്യ അടിസ്ഥാനത്തിലുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക. ഇവർക്ക് ക്വാറൻറൈൻ വേണ്ടിവരില്ല.
കേന്ദ്ര വ്യോമയാന മന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി എന്നിവർ സിംഗപൂർ മന്ത്രാലയവുമായി നടത്തിയ ചർച്ചയിൽ ലാണ് ഈ തീരുമാനം.ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് സിംഗപൂരിലേക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകൾ പുനരാംരംഭിക്കുക.
നിലവിൽ വന്ദേ ഭാരത് മിഷൻറെ ഭാഗമായി എയർ ഇന്ത്യ മാത്രമാണ് സിംഗപൂരിലേക്ക് വിമാന സർവീസുകൾ നടത്തുന്നത്. വിമാന സർവീസുകൾ ആരംഭിക്കണമെന്ന് ഇരു രാജ്യങ്ങളിലെ ജനങ്ങളും ആവശ്യപ്പെടുന്നുണ്ട്.
സിംഗപ്പൂരിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉന്നത ഉദ്യോഗസ്ഥരുമായി കൂടി കാഴ്ച്ച നടത്തും. കഴിഞ്ഞ ദിവസം സിംഗപൂർ ഗതാഗത മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത നീക്കങ്ങൾ പരിപോഷിപ്പിക്കുന്നതിന് ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.