ഇന്‍റര്‍സെപ്റ്റര്‍  മിസൈല്‍ പരീക്ഷണം വിജയം

ബാലസോര്‍ (ഒഡിഷ): ഇന്ത്യയുടെ ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം. ദ്വിതല ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് ഇത്. ശനിയാഴ്ച രാവിലെ 7.45നാണ് അബ്ദുല്‍ കലാം ദ്വീപില്‍നിന്ന് (വീലര്‍ ദ്വീപ്) മിസൈല്‍ വിക്ഷേപിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ട കപ്പലില്‍നിന്ന് തൊടുത്ത ‘ശത്രു മിസൈലി’നെ തകര്‍ത്താണ് ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ ലക്ഷ്യം നേടിയത്. മിസൈലിന്‍െറ എല്ലാ പ്രവര്‍ത്തനങ്ങളും ഉദ്ദേശിച്ച രീതിയില്‍ തന്നെയായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ) അറിയിച്ചു. ശത്രു മിസൈലിന്‍െറ ദിശ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ലക്ഷ്യത്തിലത്തെുന്നതിനുമുമ്പ് തന്നെ തകര്‍ക്കുകയാണ് ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ ചെയ്യുന്നത്. മിസൈലിന്‍െറ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
 

Tags:    
News Summary - India Successfully Test-Fires Star Wars-Type Interceptor Missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.