ന്യൂഡൽഹി: ഡൽഹിയിലെ എംബസിയിൽനിന്ന് 41 നയതന്ത്രജീവനക്കാരെ ഒരാഴ്ചക്കകം പിൻവലിക്കണമെന്ന് കാനഡക്ക് കേന്ദ്രസർക്കാർ നിർദേശം. ഇന്ത്യ-കാനഡ നയതന്ത്ര ഏറ്റുമുട്ടൽ തുടരുന്നതിനിടയിലാണിത്. എംബസിയിലെ മൂന്നിൽ രണ്ട് ജീവനക്കാരെയാണ് പിൻവലിക്കേണ്ടിവരുക. ഇതുവഴി ഡൽഹിയിലെ കാനഡ എംബസിയിൽ ജീവനക്കാരുടെ എണ്ണം 21 മാത്രമായി ചുരുങ്ങും.
വിദേശകാര്യ മന്ത്രാലയമാണ് നിർദേശം കൈമാറിയത്. ഓട്ടവയിലെ ഇന്ത്യൻ എംബസി ജീവനക്കാരുടെ അനുപാതത്തിനൊത്ത വിധമല്ല ഡൽഹിയിലെ കനേഡിയൻ എംബസി ജീവനക്കാരെന്നാണ് അനൗദ്യോഗിക വിശദീകരണം.
ഖാലിസ്താൻ വിഘടനവാദി ഹർദീപ്സിങ് നിജ്ജർ കഴിഞ്ഞ ജൂണിൽ കൊല്ലപ്പെട്ടതിൽ ഇന്ത്യസർക്കാറിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവന കാനഡയുമായുള്ള ബന്ധങ്ങൾ കൂടുതൽ മോശമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.