നാഗ് മിസൈൽ പരീക്ഷണം വിജയം

ന്യൂഡൽഹി: ടാങ്കുകൾ ആക്രമിച്ച് തകർക്കാൻ ശേഷിയുള്ള നാഗ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയിച്ചതായി ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ) അറിയിച്ചു.

ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയിൽപെട്ട അത്യാധുനിക ടാങ്ക് വേദ മിസൈലാണ് നാഗ്. ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യമായി ആക്രമിച്ച് തകർക്കാനുള്ള ശേഷിയുണ്ട്. 524 കോടി രൂപ ചെലവിട്ടാണ് നാഗ് മിസൈലുകൾ വികസിപ്പിച്ചത്.

മിസൈലുകൾ സൈന്യത്തിന് കൈമാറാനുള്ള അവസാനഘട്ടത്തിലാണ്. ഇവ അത്യാധുനിക മിസൈൽ വാഹിനികളിൽ ഘടിപ്പിക്കും.

Tags:    
News Summary - India Test Fires 3 Tank-Buster Nag Missiles -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.