ബീജിങ്: ദോക്ലാം മേഖലയിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ അതിർത്തിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ലെന്ന് ചൈന. സിക്കിം അതിർത്തിയിലെ പ്രശ്നങ്ങൾ നയതന്ത്രതലത്തിൽ പരിഹരിക്കാമെന്ന ഇന്ത്യയുടെ പ്രസ്താവനക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ചൈന രംഗത്തെത്തിയിരിക്കുന്നത്.
സിക്കിം അതിർത്തി പ്രദേശം ചൈനയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. അവിടെ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ തയാറാവുന്നില്ല. ഇത് പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന് കാരണമാവുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് മുന്നറിയിപ്പ് നൽകുന്നു. നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്കില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.
2013ലും 2014ലും സമാനമായ രീതിയിൽ ലഡാക്കിൽ അതിർത്തി ലംഘിച്ച ഇന്ത്യ അത്തരമൊരു സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കരുതരുതെന്ന് ചൈന ചൂണ്ടിക്കാട്ടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് അന്ന് പ്രശ്നങ്ങൾ പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.