ന്യൂ ഡല്‍ഹി: ഇന്ത്യയ്ക്ക് കോവിഡ് 19 വാക്സിനുകളുടെ ഉല്‍പാദനം വലിയ തോതില്‍ വര്‍ധിപ്പിക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കഴിയില്ളെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
ജൂലൈ അവസാനത്തോടെ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഇതിന്, ഉല്‍പാദനം വര്‍ധിപ്പിക്കുകയും വിദേശത്ത് നിന്ന് കഴിയുന്നത്ര വാക്സിനുകള്‍ നേടുകയും ചെയ്യണം.
ദില്ലി, പഞ്ചാബ് തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആഗോള മരുന്ന് നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതിച്ച സാഹചര്യത്തിലാണ് എയിംസ് മേധാവിയുടെ അഭിപ്രായങ്ങളുടെ പ്രസക്തി.
അടുത്തിടെ കേന്ദ്രം അവതരിപ്പിച്ച കോവിഡ് വാക്സിന്‍ നയത്തത്തെുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യ കമ്പനികളുടെ സഹായം തേടേണ്ട സാഹചര്യമുണ്ടായി.
ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ഡോ. ഗുലേറിയ പറഞ്ഞു.
ഫ്ളൂ വാക്സിനു സമാനമായതാണ് കോവാക്സിന്‍, അതിനാല്‍ ഇത് ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.