വിഷാദരോഗവും പട്ടിണിയും കാരണം ദുരിതത്തിലായ വിദ്യാർഥിനിക്ക് സഹായവുമായി അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ്. ഹൈദരാബാദ് സ്വദേശിനിയായ വിദ്യാർഥിനിയാണ് ചിക്കാഗോയിൽ ദുരിതത്തിൽ അകപ്പെട്ടത്. കുട്ടിയുടെ മാതാവ് വിദേശകാര്യ മന്ത്രി ജയശങ്കറിന് ഇതുസംബന്ധിച്ച് കത്തെഴുതിയിരുന്നു.
തെലങ്കാന സ്വദേശിയായ സയ്യിദ ലുലു മിൻഹാജ് സെയ്ദിയെയാണ് ചിക്കാഗോയിലെ തെരുവിൽ പട്ടിണിയുടെ വക്കിൽ കണ്ടെത്തിയത്. ചിക്കാഗോയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ വിദ്യാർഥിനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടിക്ക് വൈദ്യസഹായവും ഇന്ത്യയിലേക്കുള്ള യാത്രയും ഉൾപ്പെടെ കോൺസുലേറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
‘ഞങ്ങൾക്ക് സയ്യിദ സെയ്ദിയുമായി ബന്ധപ്പെടാനായി. വൈദ്യസഹായവും ഇന്ത്യയിലേക്കുള്ള യാത്രയും ഉൾപ്പെടെയുള്ള സഹായം അവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവർ ആരോഗ്യവതിയാണ്. അമ്മയോട് സംസാരിച്ചു’- ചിക്കാഗോയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.
2021 ഓഗസ്റ്റിൽ ഡിട്രോയിറ്റിലെ ട്രൈൻ യൂനിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ് പഠിക്കാനാണ് മകൾ യു.എസിലേക്ക് പോയതെന്ന് സയ്യിദയുടെ മാതാവ് പറഞ്ഞു. ‘രണ്ട് മാസമായി, അവൾ എന്നോട് ബന്ധപ്പെട്ടിരുന്നില്ല. അടുത്തിടെ സുഹൃത്തുക്കൾ വഴി അവൾ കടുത്ത വിഷാദത്തിലാണെന്നും അവളുടെ മുഴുവൻ സാധനങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നും അവൾ പട്ടിണിയുടെ വക്കിലാണെന്നും ഞങ്ങൾ മനസ്സിലാക്കുകയായിരുന്നു’ -അമ്മ കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.