തൃശൂർ: വിവാദമായപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിർത്തിവെച്ച ഗർഭിണികളുടെ നിയമന വിലക്ക് ഏറ്റെടുത്ത് ഇന്ത്യൻ ബാങ്ക്. ഗർഭം ധരിച്ച് 12 ആഴ്ചയോ അതിലധികമോ ആയവർക്ക് നിയമനത്തിന് 'താൽക്കാലിക അയോഗ്യത' കൽപിച്ചാണ് ഇന്ത്യൻ ബാങ്ക് ഉത്തരവിറക്കിയത്. പ്രസവത്തിന് ശേഷം ആറാഴ്ച കഴിഞ്ഞാൽ വീണ്ടും ഫിറ്റ്നസ് പരിശോധന റിപ്പോർട്ട് ഹാജരാക്കണമെന്നും അതിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ നിയമനം ലഭിക്കുകയുള്ളൂ എന്നുമാണ് തീരുമാനം. ഇന്ത്യൻ ബാങ്ക് സ്പോൺസർ ചെയ്യുന്ന തമിഴ്നാട് ഗ്രാമ ബാങ്കും സമാനമായ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസവശേഷം മൂന്ന് മാസം കഴിഞ്ഞ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് തമിഴ്നാട് ബാങ്ക് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് എസ്.ബി.ഐ ഇത്തരത്തിൽ ഒരു മാർഗനിർദേശം പുറപ്പെടുവിച്ചത്. വിവിധ സംഘടനകളും ഡൽഹി വനിത കമീഷനും അതിനെതിരെ ശക്തമായി രംഗത്ത് വന്നതോടെ മാർഗനിർദേശം പിൻവലിക്കുകയായിരുന്നു. ഇന്ത്യൻ ബാങ്കിന്‍റെ തീരുമാനത്തിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.