ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടർന്ന് പഠനം പ്രതിസന്ധിയിലായ ചൈനയിലെ സര്‍വകലാശാലകളിലെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി ഡല്‍ഹിയില്‍. ഫോറിന് മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് പേരന്റ്സ് അസോസിയേഷന്റെയും ഇന്ത്യന്‍ സ്റ്റുഡന്റ്സ് ഇന്‍ ചൈനയുടെയും ആഭിമുഖ്യത്തിലാണ് വിദ്യാര്‍ഥികള്‍ ഞായറാഴ്ച ജന്തര്‍ മന്തറില്‍ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
കേന്ദ്ര സർക്കാർ ഇടപെട്ട് പഠനം പൂര്‍ത്തിയാക്കുന്നതിനായി ചൈനയിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുക, മടങ്ങാന്‍ കാലതാമസം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയില്‍ പ്രാക്ടിക്കല്‍, ക്ലിനിക്കല്‍ പരിശീലനം നല്‍കുക, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ രജിസ്ട്രേഷനും ഇന്റേണ്‍ഷിപ്പും ചെയ്യുന്നതിന് അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, ഹരിയാന, ജമ്മു -കശ്മീർ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് 400ലധികം വിദ്യാർഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.