അതിർത്തിയിൽ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യാ-പാക്​ സൈനികർ

ന്യൂഡൽഹി: അതിർത്തിയിൽ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യാ-പാക് സൈനികർ. നിയന്ത്രണ രേഖയ്ക്ക് സമീപം തിത്തൽ പാലത്തിൽ വെച്ചാണ് ഇരു രാജ്യത്തിന്‍റെയും സൈനികർ പരസ്​പരം മധുര കൈമാറ്റം നടത്തിയതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്​തു. ഇതിന്​ പുറമെ മറ്റ്​ അതിർത്തികളിലും ദീപാവലി മധുര കൈമാറ്റം നടന്നു.



ഗുജറാത്തിലെ ഇന്ത്യാ - പാക് അതിർത്തിയിലും വാഗാ അതിർത്തിയിലും രാജസ്ഥാനിലെ ബാർമെർ മേഖലയിലും ഇരു സൈനികരും മധുര കൈമാറ്റം നടത്തി. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലും ഇരുവിഭാഗ സൈന്യങ്ങൾ മധുരം കൈമാറി.ഈദ്, ഹോളി, ആഘോഷ വേളകളിലും ഇത്തരത്തിൽ മധുര വിതരണം പരസ്​പരം നടത്താറുണ്ട്. 

Tags:    
News Summary - Indian, Pakistani Soldiers Exchange Sweets On Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.