ന്യൂഡല്‍ഹി: കോവിഡ് പിടിപെടാനുള്ള സാധ്യത ഒഴിവാക്കാൻ 65ന് മുകളിൽ പ്രായമുള്ളവരും ഗർഭിണികളും 10 വയസ്സിൽ താഴെയുള്ള കുട്ടികളും ശ്രമിക് ട്രെയിൻ യാത്രയിൽനിന്ന് വിട്ടുനിൽക്കണമെന്ന് റെയിൽവേ നിർദേശം. രക്താതിമർദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, അർബുദം എന്നീ രോഗങ്ങളുള്ളവരും അത്യാവശ്യമല്ലെങ്കിൽ യാത്ര ഒഴിവാക്കണം.
അന്തർസംസ്ഥാന തൊഴിലാളികൾ, വിദ്യാർഥികൾ, വിനോദ സഞ്ചാരികൾ എന്നിവർക്കായി നടത്തുന്ന ശ്രമിക് ട്രെയിൻ സർവിസുകളിൽ മറ്റ് രോഗബാധയുള്ളവർ സഞ്ചരിക്കുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിര്‍ദേശങ്ങൾക്ക് അനുസൃതമാണ് ഈ അഭ്യര്‍ഥനയെന്നും റെയില്‍വേ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ റെയിൽവേ ജീവനക്കാരുമായോ ഹെല്പ് ലൈന്‍ നമ്പറുകളായ 139, 138 എന്നിവയിലോ ബന്ധപ്പെടണമെന്നും അറിയിച്ചു. നേരത്തെ അസുഖബാധിതരായ ചിലര്‍ ഇത്തരം യാത്രകളില്‍ മരണപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമുണ്ടായതിെൻറ അടിസ്ഥാനത്തിലാണ് അഭ്യര്‍ഥന എന്നും വ്യക്തമാക്കി. 48 മണിക്കൂറിനകം ഒമ്പത് യാത്രക്കാര്‍ വെള്ളം പോലും കിട്ടാതെ മരിച്ചത് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.