ന്യൂഡൽഹി: 660 ട്രെയിനുകളുടെ സർവീസിന് കൂടി അനുമതി നൽകി റെയിൽവേ. ഇതിൽ 108 എണ്ണം അവധിക്കാല സ്പെഷ്യൽ ട്രെയിനുകളാണ്. അന്തർ സംസ്ഥാന തൊഴിലാളികളുടെ സൗകര്യം ഉൾപ്പടെ പരിഗണിച്ചാണ് റെയിൽവേ തീരുമാനം.
കോവിഡിന് മുമ്പ് 1783 മെയിൽ, എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ഇതിൽ 983 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. കോവിഡിന് മുമ്പുണ്ടായിരുന്ന ട്രെയിനുകളിൽ 56 ശതമാനവും സർവീസ് പുനഃരാരംഭിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
ജൂൺ ഒന്നിന് 800 മെയിൽ, എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തിയിരുന്നത്. ഇതിനൊപ്പം 660 ട്രെയിനുകൾക്ക് കൂടി സർവീസ് നടത്താനുള്ള അനുമതിയാണ് നൽകുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇതിൽ 552 മെയിൽ, എക്സ്പ്രസ് ട്രെയിനുകളും 108 അവധിക്കാല സ്പെഷ്യൽ തീവണ്ടികളും ഉൾപ്പെടും. വിവിധ സോണുകൾക്ക് കോവിഡ് സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് കൂടുതൽ ട്രെയിനുകളുടെ സർവീസ് തുടങ്ങാമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.