ന്യൂഡൽഹി: സ്വകാര്യ കമ്പനികൾക്ക് ട്രെയിൻ കോച്ചുകൾ വാങ്ങാനും പാട്ടത്തിനെടുക്കാനും വഴിതുറക്കുന്ന നീക്കവുമായി ഇന്ത്യൻ റെയിൽവേ. മത, സാംസ്കാരിക വിനോദ സഞ്ചാര വിഷയങ്ങളെ ആധാരമാക്കി സർവിസ് നടത്താവുന്ന പദ്ധതി ആണ് ആവിഷ്കരിക്കുന്നതെന്നാണ് റെയിൽവേയുടെ വാദം. പദ്ധതിയുടെ നയങ്ങളും ചട്ടങ്ങളും രൂപവത്കരിക്കുന്നതിന് എക്സിക്യൂട്ടീവ് ഡയറക്ടർ തല സമിതിയെ നിയോഗിച്ചതായി റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വിനോദ സഞ്ചാര മേഖലയുടെ സാധ്യതകൾ ഉപേയാഗപ്പെടുത്തുന്നതിനും മാർക്കറ്റിങ്, ആതിഥ്യ മര്യാദ, ഉപയോക്താക്കളിലേെക്കത്തിക്കുന്ന സേവനങ്ങളുടെ ഏകോപനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഏറ്റവും കുറഞ്ഞത് 16 കോച്ചുകളെങ്കിലും പാട്ടത്തിനെടുക്കാനോ വാങ്ങാനോ താൽപര്യമുള്ള സ്വകാര്യ കമ്പനികളെ ഉദ്ദേശിച്ചാണ് പദ്ധതിയെന്നും റെയിൽവേ വ്യക്തമാക്കുന്നു. സ്വകാര്യ കമ്പനികൾക്ക് കോച്ചുകളുടെ ചെറിയതോതിലുള്ള പുനരുദ്ധാരണത്തിനും പാട്ടക്കാലാവധി കുറഞ്ഞത് അഞ്ച് വർഷത്തേക്ക് നൽകാനും അനുവദിക്കും.
റൂട്ടുകൾ, യാത്രാ വിവരണങ്ങൾ, നിരക്ക് തുടങ്ങിയവ തീരുമാനിക്കുക ബന്ധെപ്പട്ട സ്വകാര്യ കമ്പനികൾ ആയിരിക്കും. കൃത്യനിഷ്ഠ, കോച്ച് നവീകരണം, സമയക്രമീകരണം എന്നിവക്ക് മുൻഗണന നൽകും. മൂന്നാമതൊരു പാർട്ടിയുടെ പരസ്യം ട്രെയിനുകൾക്കുള്ളിൽ അനുവദിക്കും. ട്രെയിനുകളുടെ ബ്രാൻഡിംഗും അനുവദിക്കുമെന്നും റെയിൽവേ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.