യു.എന്‍ ഉപദേശകസമിതിയില്‍ ഇന്ത്യന്‍ പ്രതിനിധി

യു.എന്‍: ഭരണ, ബജറ്റ് കാര്യങ്ങള്‍ക്കായുള്ള യു.എന്‍ ഉപദേശക സമിതിയിലേക്ക് ഇന്ത്യന്‍ പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര നിയമ കമീഷന്‍ അംഗമായി ഇന്ത്യന്‍ അഭിഭാഷകന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഇത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഒന്നാം സെക്രട്ടറി മഹേഷ് കുമാര്‍ ആണ് ഉപദേശകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഐക്യരാഷ്ട്രസഭയുടെ ബജറ്റുകളും ഭരണപരമായ നടപടികളും പരിശോധിക്കുന്ന സമിതിയാണ് ഇത്. 2017 ജനുവരി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് അംഗത്വം. ഏഷ്യ-പസഫിക് രാഷ്ട്രങ്ങളില്‍നിന്ന് മഹേഷ് കുമാറിനൊപ്പം ജപ്പാന്‍െറ തകേഷി അകാമസ്തു, യെ സുനോങ് എന്നിവരും അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം യു.എന്‍ പൊതുസഭയില്‍ വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിലാണ് അഭിഭാഷകനായ അനിരുദ്ധ രജ്പുത് അന്താരാഷ്ട്ര നിയമ കമീഷന്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
 

Tags:    
News Summary - indian represent in un

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.