ബംഗ്ലാദേശിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി കുത്തേറ്റു മരിച്ചു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി സ​ഹ​പാ​ഠി​യാ​യ ഇ​ന്ത്യ​ക്കാ​ര​​​െൻറ കു​ത്തേ​റ്റു മ​രി​ച്ചു. ചി​റ്റ​ഗോ​ങ്ങി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നാ​ലാം വ​ർ​ഷ എം.​ബി.​ബി.​എ​സ്​ വി​ദ്യാ​ർ​ഥി അ​ത്തീ​ഫ്​ ശൈ​​ഖാ​ണ്​ (25) മ​രി​ച്ച​ത്. അ​ത്തീ​ഫി​നെ കു​ത്തി​യ വി​ൻ​സ​ൺ മെ​യ്​​സ്​​നാം സി​ങ്​ എ​ന്ന 23കാ​ര​ൻ ആ​ത്​​മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി ഉ​ൾ​പെ​ടെ ര​ണ്ടു​പേ​രെ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്​​തു​വ​രു​ന്നു.

നാ​ല്​ പേ​രും മ​ണി​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്. വാ​ക്കു​ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ത്തീ​ഫി​നെ കു​ത്തി​യ ശേ​ഷം മെ​യ്​​സ്​​നാം സി​ങ്​ തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ചി​റ്റ​ഗോ​ങ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ത്തീ​ഫ്​ മ​രി​ച്ചി​രു​ന്നു. ചി​റ്റ​ഗോ​ങ്ങി​ലെ അ​ക്​​ബ​ർ​ഷാ പ്ര​ദേ​ശ​ത്ത്​ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ലെ നാ​ലാം നി​ല​യി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 11നാ​ണ്​ സം​ഭ​വം. 

Tags:    
News Summary - Indian student murdered by another in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.