ന്യൂഡൽഹി: വിദേശത്ത് ജോലിയെടുക്കുന്ന ഇന്ത്യക്കാർ ബീഫ് കഴിക്കുന്നത്, ഇന്ത്യൻ സംസ് കാരത്തെക്കുറിച്ച് അറിയാത്തതിനാലെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. തെൻറ മണ്ഡ ലമായ ബിഹാറിലെ ബെഗുസാരായ്ൽ നടന്ന യോഗത്തിലാണ് മന്ത്രി വിവാദ പ്രസ്താവനയുമായി എത്തിയത്.
കുട്ടികളെ മിഷിനറി സ്കൂളുകളിലയച്ച് അവിടെനിന്ന് എൻജിനീയറിങ് ബ ിരുദം നേടി അവർ വിദേശങ്ങളിൽ ജോലിചെയ്യുേമ്പാൾ ബീഫ് കഴിക്കുകയാണ്. ഇത് ഭാരതത്തിെൻറ സംസ്കാരത്തെക്കുറിച്ചും പരമ്പരാഗത മൂല്യങ്ങളെക്കുറിച്ചും അറിയാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് എല്ലാ സ്കൂളുകളിലും ഭഗവദ്ഗീതയിലെ ശ്ലോകം പഠിപ്പിക്കണമെന്ന് താൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പുതുവത്സരവുമായി ബന്ധപ്പെട്ട മന്ത്രിയുടെ ട്വീറ്റും വിവാദമായിരുന്നു. ഹിന്ദു കലണ്ടർ അനുസരിച്ചാണ് പുതുവത്സര ദിനം ആഘോഷിക്കേണ്ടത് എന്നായിരുന്നു ട്വീറ്റ്. ‘ജയ് ശ്രീരാം’ എന്ന് പരസ്പരം ആശംസിച്ചുകൊണ്ടാണ് പുതുവത്സരം ആഘോഷിക്കേണ്ടത്. ഏതായാലും ഭരണപരമായ ആവശ്യങ്ങൾക്കായി പുതുവർഷത്തിന് ആശംസ നേരുന്നു എന്നും മൃഗസംരക്ഷണ-ക്ഷീര, ഫിഷറീസ് മന്ത്രി ഗിരിരാജ് സിങ്ങിെൻറ ട്വീറ്റിൽ പറഞ്ഞിരുന്നു.
അതേസമയം, വിവാദങ്ങൾ പ്രസംഗിച്ച് വാർത്തകളിൽ സ്ഥാനംപിടിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹത്തിെൻറ വാർത്തകൾ മാധ്യമങ്ങൾ നൽകരുതെന്നും ആർ.ജെ.ഡി നേതാവും എം.എൽ.എയുമായ ഭായ് വീരേന്ദ്ര പറഞ്ഞു. മറ്റു പ്രതിപക്ഷ നേതാക്കളും മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.