ചെന്നൈ: ഇന്ത്യക്കാരെ പോലെ നിഷ്കളങ്കരെ താൻ എവിടെയും കണ്ടിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദ ംബരം. കേന്ദ്രസർക്കാറിൻെറ എല്ലാം അവകാശവാദങ്ങളും ഇന്ത്യൻ ജനത വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്രങ ്ങളിൽ എന്ത് വന്നാലും നാം അത് വിശ്വസിക്കും. എന്തും വിശ്വസിക്കുന്ന ജനവിഭാഗമായി ഇന്ത്യക്കാർ മാറിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിയെന്നും 99 ശതമാനം ജനങ്ങൾക്കും കക്കൂസ് ലഭ്യമാക്കിയെന്നുമുള്ള മോദി സർക്കാറിൻെറ അവകാശവാദങ്ങൾ ജനങ്ങൾ വിശ്വസിച്ചുവെന്ന് ചിദംബരം പറഞ്ഞു.
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കാര്യത്തിലും ഇതാണ് സ്ഥിതി. ഡൽഹിയിലെ ഒരു ഡ്രൈവറുടെ പിതാവിന് ശസ്ത്രക്രിയ ആവശ്യമായി വന്നു. അയാളുടെ കൈവശം ആയുഷ്മാൻ ഭാരത് കാർഡുണ്ടായിരുന്നു. അതുമായി ആശുപത്രിയിൽ പോകാൻ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ, ആയുഷ്മാൻ ഭാരത് പദ്ധതിയെ കുറിച്ച് യാതൊരു വിവരവും ആശുപത്രി അധികൃതർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ, ആയുഷ്മാൻ ഭാരത് പദ്ധതി നിലവിലുണ്ടെന്നാണ് നാമെല്ലാം വിശ്വസിക്കുന്നതെന്ന് ചിദംബരം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.