ഇസ്ലാമാബാദ്: ജമ്മു കശ്മീരിൽ ഇന്ത്യ കൈക്കൊണ്ട നടപടികൾ ഇന്ത്യൻ മുസ്ലിംകളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്ന ് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാക് അധീന കശ്മീരിലെ മുസഫറാബാദിൽ നടന്ന കശ്മീർ ഐക്യദാർഢ്യ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സൈന്യം കശ്മീരിലെ ജനങ്ങളെ അടിച്ചമർത്തുന്നതിലൂടെ അവരെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയാണ്. മുസ്ലിംകൾക്ക് ഇന്ത്യയിൽ ഒരു സ്ഥാനവുമില്ലെന്നാണ് കശ്മീർ നടപടി വ്യക്തമാക്കുന്നത്. മറ്റാരും ഇന്നുവരെ സ്വീകരിക്കാത്ത നിലപാടാണ് താൻ കശ്മീരിനായി സ്വീകരിക്കുന്നത്. ലോകത്തിന് മുന്നിൽ കശ്മീരിന്‍റെ അംബാസഡറായി സംസാരിക്കുമെന്നും ഇംറാൻ ഖാൻ പറഞ്ഞു.
കശ്മീരിലെ പ്രശ്നം മനുഷ്യാവകാശ പ്രശ്നമാണ്. 40 ദിവസമായി കശ്മീരിലെ സഹോദരങ്ങളും കുട്ടികളും നിരോധനാജ്ഞക്ക് കീഴിലാണ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ കശ്മീർ വിഷയം ഉയർത്തി സംസാരിക്കും. കശ്മീരിലെ ജനങ്ങളെ നിരാശപ്പെടുത്തില്ല -ഇംറാൻ ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.