രാജ്യത്ത് 12,885 പേർക്ക് പുതുതായി കോവിഡ്; നിരക്കിൽ എട്ടു ശതമാനം വർധന

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,885 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ ഏട്ടു ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച 11,903 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്.

1.21 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പുറത്തു വന്നതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,48,579 ആയി ഉയർന്നു. ഇത് ആകെ കോവിഡ് ബാധിതരുടെ 0.45 ശതമാനമാണ്. അതേസമയം കോവിഡ് ബാധിച്ച് 461 പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് കോവിഡ് കാരണം മരണപ്പെട്ടവരുടെ എണ്ണം 4,59,652 ആയി.

ഇന്ത്യയിൽ ഇതുവരെ 107.63 കോടി ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തത്. വാക്സിൻ വിതരണം കുറഞ്ഞ ജില്ലകളിലെ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തുകയും വീടുകളിൽ നേരിട്ടു ചെന്ന് വാക്സിൻ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയിതിരുന്നു.

Tags:    
News Summary - India's Covid-19 tally rises by 12,885; positivity rate at 1.21%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.