ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 2010 മാർച്ചിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12.34 ദശലക്ഷം ടൺ അഥവാ പ്രതിദിനം 2.92 ദശലക്ഷം ബാരലായി ഇറക്കുമതി കുറഞ്ഞെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിെൻറ പ്ലാനിംഗ് ആൻറ് അനാലിസിസ് സെല്ലിെൻറ (പി.പി.എസി) കണക്കുകൾ വ്യക്തമാക്കുന്നു.
അറ്റകുറ്റപ്പണികൾക്കായി റിഫൈനറികൾ അടച്ചതും ലോക്ഡൗൺ കാരണം വിപണിയിലെ ഇന്ധന ആവശ്യം കുറഞ്ഞതുമാണ് ഇറക്കുമതി ഇടിയാൻ കാരണം. തുടർച്ചയായ നാലാമത്തെ മാസമാണ് ക്രൂഡ് ഒായിൽ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഒായിൽ വാങ്ങി ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്നതിലും രാജ്യം മുൻനിരയിലാണ്.
ലോകത്തെ ഏറ്റവും വലിയ ശുദ്ധീകരണ സമുച്ചയം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിെൻറതാണ്. ഇറാഖ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഒായിൽ വാങ്ങി ഇവർ ശുചീകരിക്കുന്നുണ്ട്. രാജ്യത്തെ ഡീസലിെൻറ ആവശ്യം ജൂലൈയിൽ 19.3 ശതമാനം ഇടിഞ്ഞ് 5.52 ദശലക്ഷം ടണ്ണായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.