രാജ്യത്ത്​ 14,545 പേർക്ക്​ കൂടി കോവിഡ്​; വാക്​സിൻ സ്വീകരിച്ചത്​ 10,43,534 പേർ

ന്യൂഡൽഹി: രാജ്യത്ത്​ 14,545 പേർക്ക്​ ​കൂടി ​പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 163 മരണവും റിപ്പോർട്ട്​ ചെയ്​തു. 24 മണിക്കൂറിനിടെ 18,002 പേരാണ്​ രോഗമുക്തി നേടിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ ഇതുവരെ 1,06,25,428 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 1,88,688 പേർ നിലവിൽ ചികിത്സയിലുണ്ട്​. മൂന്നുദിവസമായി രാജ്യത്ത്​ ചികിത്സയിലുള്ള വരുടെ എണ്ണം രണ്ടുലക്ഷത്തിൽ താഴെയാണ്​.

1,02,83,708 പേരാണ്​ ഇതുവരെ രോഗമുക്തി നേടിയത്​. 96.78 ശതമാനമാണ്​ രാജ്യത്ത്​ രോഗമുക്തി നിരക്ക്​. 1,53,032 പേർക്കാണ്​ രാജ്യത്ത്​ ​േകാവിഡ്​ മൂലം ജീവൻ നഷ്​ടപ്പെട്ടത്​.

രാജ്യത്ത്​ ആദ്യഘട്ട വാക്​സിൻ വിതരണം പുരോഗമിക്കുകയാണ്​. ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കുമാകും ആദ്യഘട്ടത്തിൽ വാക്​സിൻ ലഭ്യമാക്കുക. വ്യാഴാഴ്​ച 2,33,530 പേർ വാക്​സിൻ സ്വീകരിച്ചു. 10,43,534 പേരാണ്​ രാജ്യത്ത്​ ഇതുവരെ വാക്​സിൻ സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    
News Summary - India's infection tally over 10.62 million with 14,545 fresh Covid-19 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.