ഡൽഹി: വീൽചെയർ ചോദിച്ച മലയാളി യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇൻഡ ിഗോ എയർലൈൻസ് പൈലറ്റിൻെറ ലൈസൻസ് സസ്പെൻഡ് ചെയ്തു. 6E-806 എന്ന ചെന്നൈ-ബംഗളൂരു വിമാനത്തിലെ പൈലറ്റായ ജയകൃഷ്ണയു ടെ ലൈസൻസാണ് മൂന്ന് മാസത്തേക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അധികൃതർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ പൈലറ്റിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. പൈലറ്റ് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ജനുവരി 13ന് യാത്രക്കാരായ മാധ്യമപ്രവർത്തക സുപ്രിയ ഉണ്ണി നായർ, അവരുടെ 75 കാരിയായ അമ്മ എന്നിവരോട് പൈലറ്റ് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു.
‘ഒരു രാത്രി ജയിലിൽ കിടത്തി നിങ്ങളെ ഞാൻ മര്യാദ പഠിപ്പിച്ച് തരാം’ എന്നായിരുന്നു പൈലറ്റിൻെറ ഭീഷണി. സംഭവത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ എഴുതിയാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പൈലറ്റ് ഭീഷണിപ്പെടുത്തിയതായി സുപ്രിയ ഉണ്ണി നായർ ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.