ആശുപത്രി ​െഎ.സി.യുവിൽ അഗ്​നിബാധ; പിഞ്ചുകുഞ്ഞ്​ മരിച്ചു

ഹൈ​ദ​രാ​ബാ​ദ്​: ന​ഗ​ര​ത്തി​ൽ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യു​ടെ ​തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​ യ അ​ഗ്​​നി​ബാ​ധ​യി​ൽ ഇ​ൻ​കു​ബേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​ഞ്ചു​കു​ഞ്ഞ്​ മ​രി​ച്ചു. മൂ​ന്നു കു​ ട്ടി​ക​ൾ​ക്ക്​ പ​രി​ക്കു​ണ്ട്.

എ​ൽ.​ബി ന​ഗ​റി​ലെ ഷൈ​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ നാ​ലാം നി​ല​യി​ലാ​ണ് ​ അ​പ​ക​ടം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​േ​മ്പാ​ഴേ​ക്ക്​ ശ്വാ​സം മു​ട്ടി​യും പൊ​ള്ള​ലേ​റ്റും ഒ​രു കു​ഞ്ഞ്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യി​രു​ന്നു. മൂ​ന്നു കു​ഞ്ഞു​ങ്ങ​ളെ പൊ​ള്ള​ലേ​റ്റ പ​രി​ക്കു​മാ​യി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. 42 കു​ഞ്ഞു​ങ്ങ​ൾ ഈ ​സ​മ​യം ​തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ഇ​ൻ​കു​ബേ​റ്റ​റി​ലു​മാ​യി ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു. ര​ണ്ടി​​െൻറ​യും ഗ്ലാ​സ്​ ത​ക​ർ​ത്താ​ണ്​ മ​റ്റു കു​ട്ടി​ക​ളെ പു​റ​ത്തെ​ത്തി​ച്ച​ത്.

വൈ​ദ്യു​തി ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ടാ​ണ്​ അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക സൂ​ച​ന. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ര​ണ്ടു ദി​വ​സ​മാ​യി ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റി​ൽ​നി​ന്ന്​ വാ​ത​ക​ച്ചോ​ർ​ച്ച ഉ​ണ്ടാ​യി​രു​ന്ന​താ​യി കു​ഞ്ഞു​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു. സ്ഥ​ലം എം.​എ​ൽ.​എ സു​ധീ​ർ റെ​ഡ്​​ഡി സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന​​ു​ം അ​വ​ർ ആ​രോ​പി​ച്ചു.

Tags:    
News Summary - Infant dies, five injured Hyderabad hospital fire - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.