ജമ്മു കശ്മീരിലെ ബാലകോട്ടിൽ നുഴഞ്ഞുകയറ്റശ്രമം; രണ്ടു ഭീകരരെ സേന വധിച്ചു

ബാലകോട്ട്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന തകർത്തു. നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ സേന വധിച്ചു. ബാലകോട്ടിലെ ഹാമിപൂർ അതിർത്തി പ്രദേശത്ത് കൂടിയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഭീകരർ ശ്രമിച്ചത്.

അതിർത്തിയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണരേഖയിൽ സൈന്യം തിരച്ചിൽ നടത്തിയത്. ഭീകരർ വെടിവെച്ചതോടെ സേന തിരിച്ചടിച്ചു. വിപുലമായ തിരച്ചിലിന് പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

സേന നടത്തിയ തിരച്ചിലിൽ രണ്ട് എ.കെ 47 തോക്കുകൾ, 30 റൗണ്ട് വെടിയുണ്ട, രണ്ട് ഹാൻഡ് ഗ്രനേഡ്, പാകിസ്താൻ മാഗസിൻ അടക്കമുള്ളവ കണ്ടെടുത്തു.

Tags:    
News Summary - Infiltration bid foiled, two terrorists killed along LoC in Jammu Kashmir's Balakote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.