മുംബൈ: മുൻ മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ്ങും മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കാറ് കൊണ്ടിട്ട കേസിലെ പ്രതി മുൻ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെയും തമ്മിലെ കൂടിക്കാഴ്ച വിവാദത്തിൽ.
മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ കോഴ ആരോപണം അന്വേഷിക്കുന്ന ജസ്റ്റിസ് കൈലാശ് ചാന്ദിവാൽ കമീഷനു മുമ്പാകെ ഹാജരാകാനെത്തിയപ്പോഴാണ് ഇരുവരും നിയമവിരുദ്ധമായി സംഭാഷണം നടത്തിയത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയാണ് സച്ചിൻ വാസെ. കൂടിക്കാഴ്ച എന്തടിസ്ഥാനത്തിൽ നടന്നുവെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി മുംൈബ പൊലീസ് കമീഷണർക്ക് നിർദേശം നൽകി. അംബാനി ഭീഷണി കേസിൽ സച്ചിൻ വാസെ അറസ്റ്റിലായതോടെയാണ് പരംബീറിനെ കമീഷണർ പദവിയിൽനിന്ന് മാറ്റിയത്. ഇതിനു പിന്നാലെ ബാറുടമകളിൽനിന്ന് പ്രതിമാസം 100 കോടി രൂപ പിരിച്ചു നൽകാൻ അനിൽ ദേശ്മുഖ് സച്ചിൻ വാസെക്ക് നിർദേശം നൽകിയെന്ന് പരംബീർ ആരോപിക്കുകയായിരുന്നു.
പരംബീറിെൻറ പരാതിയിൽ ബോംെമ്പ ഹൈകോടതി ഉത്തരവിനെ തുടർന്ന് സി.ബി.െഎ അന്വേഷണം നടക്കുന്നു. ഒപ്പം മഹാരാഷ്ട്ര സർക്കാറും ചാന്ദിവാൽ കമിഷനെ നിയോഗിക്കുകയായിരുന്നു. അംബാനി ഭീഷണി കേസിൽ കസ്റ്റഡിയിൽ കഴിയവെ എൻ.െഎ.എ പീഡിപ്പിക്കുകയും സമ്മർദം ചെലുത്തി ചില രേഖകളിൽ ഒപ്പിടുവിക്കുകയും ചെയ്തതായി സച്ചിൻ വാസെ ചാന്ദിവാൽ കമീഷൻ മുമ്പാകെ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.