'അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീണു' എന്നത് ഒരു പഴഞ്ചൊല്ലാണ്. ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുന്നു. ഇത്തവണ ഒരു കള്ളനാണ് താൻ കുഴിച്ച കുഴിയിൽ സ്വയം വീണത് എന്നുമാത്രം. ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ കള്ളൻ തുരന്ന കുഴിയിൽ അയാൾ തന്നെ വീഴുകയായിരുന്നു.
ക്ഷേത്രത്തിലെ ഭിത്തി തുരന്ന കുഴിയിൽ കുടുങ്ങി സഹായത്തിനായി നിലവിളിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.
തീരദേശ ജില്ലയായ ശ്രീകാകുളം ജമി യെല്ലമ്മ ക്ഷേത്രത്തിൽ നിന്ന് ആഭരണങ്ങളുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയാണ് കുഴിയിൽ കുടുങ്ങിയത്. പാപ്പാ റാവു (30) എന്ന മോഷ്ടാവ് ക്ഷേത്രത്തിന്റെ ചെറിയ ജനൽ തകർത്ത് വിഗ്രഹങ്ങളിലെ ആഭരണങ്ങൾ കവർന്നു.
എന്നാൽ പുറത്തേക്ക് പോകുന്നതിനിടെ കുഴിയിൽ കുടുങ്ങി. റാവു സഹായത്തിനായി കരയാൻ തുടങ്ങി. ഗ്രാമവാസികൾ വിവരമറിഞ്ഞു. ഇവരെത്തി ഇയാളെ രക്ഷപ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.