ന്യൂഡൽഹി: പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ പോസ്റ്റ് ഇട്ടെന്നാരോപിച്ച് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഉത്തർപ്രദേശ് മൗ ജില്ലയിലെ വൈദ്യുതി വകുപ്പ് സബ് ഡിവിഷണൽ ഓഫീസർ രാധകൃഷ്ണനാണ് സസ്പെൻഷൻ . ഉപഭോക്താക്കളോട് അപമര്യാദയായി പെരുമാറിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ആക്ഷേപകരമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനുമാണ് നടപടി.
ജയിലിൽ കഴിയുന്ന ഗുണ്ടാസംഘത്തിലെ അംഗമായ മുഖ്തർ അൻസാരിയെ പ്രശംസിച്ചുകൊണ്ടുള്ള ചില പോസ്റ്റുകളും രാധാകൃഷ്ണ റാവു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
"ഉപഭോക്താക്കളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ നിരവധി പരാതികൾ ഇയാൾക്കെതിരെ മുമ്പും ലഭിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിൽ പരാതികൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. മുൻപും ഇയാൾ ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ ഇട്ടിരുന്നുവെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അഭിനവ് തിവാരി പറഞ്ഞു.
നോട്ട് നിരോധനം, ജില്ലകളുടെ പേരുമാറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം രാധകൃഷ്ണ റാവു പ്രതികരിച്ചു. നിലവിൽ ഇയാൾക്കെതിരെ അച്ചടക്കനടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും കൂടുതൽ അന്വേഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.