ന്യൂഡൽഹി: യു.കെയിൽ പടർന്നുപിടിച്ച തീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദം കൂടുതൽ പേരിലേക്ക്. 20 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത്, ജനിതകമാറ്റംവന്ന വൈറസ് ബാധിച്ചവരുടെ എണ്ണം 58 ആയി. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരെ അതത് സംസ്ഥാനങ്ങളിൽ മുറിയിൽ തനിച്ച് താമസിപ്പിച്ച് സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. അടുത്ത ബന്ധം പുലർത്തിയവരെ ക്വാറൻറീനിൽ ആക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയവരായതിനാൽ ക്വാറൻറീനിലായിരുന്നു എല്ലാവരും. അതുകൊണ്ടുതന്നെ അടുത്ത് ഇടപഴകിയതുവഴി രോഗവ്യാപനത്തിന് സാധ്യത കുറവാെണന്നാണ് ആരോഗ്യ വകുപ്പിെൻറ വിലയിരുത്തൽ. ഒരുമിച്ച് യാത്രചെയ്തവരും കുടുംബാംഗങ്ങളുമെല്ലാം നിരീക്ഷണത്തിലാണ്.
അതിനിടെ, രാജ്യത്തെ പ്രതിദിന കോവിഡ് വ്യാപനം ആറുമാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി.
16,375 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കനുസരിച്ചാണിത്. ആകെ രോഗബാധിതർ 1.03 കോടിയായി. 201 പേർകൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം ഒന്നര ലക്ഷത്തോടടുക്കുന്നു. മരണനിരക്ക് 1.45 ശതമാനം. ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നുലക്ഷത്തിൽ താഴെയായിട്ട് 15 ദിവസം പിന്നിട്ടു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് കോവിഡ് രോഗികളിൽ 43.96 ശതമാനം പേർ ചികിത്സയിലും 56.04 ശതമാനം പേർ ഹോം ഐസൊലേഷനിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.