ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ലോക്സഭയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൂന്ന് കാർഷിക നിയമങ്ങളും കർഷകരെ ദുരിതത്തിലാക്കുമെന്ന് വിശദീകരിച്ച അദ്ദേഹം നിയമങ്ങളുടെ ഭവിഷ്യത്തുകൾ വിവരിച്ചു.
കേന്ദ്രസർക്കാറിന്‍റെ ആദ്യ കാർഷിക നിയമം രാജ്യത്തെ കാർഷിക വിളകളുടെ വിൽപനക്കും വാങ്ങലിനും അതിർത്തി നിർണയിക്കും. ഇതോടെ മണ്ഡികൾ (ചെറുചന്തകൾ) ഇല്ലാതാകും.
രണ്ടാമത്തെ നിയമം കോർപറേറ്റുകളെ സഹായിക്കുന്നതാണ്. ഇതിലൂടെ അവർക്കാവശ്യമായ ഉൽപന്നങ്ങൾ അളവില്ലാതെ സൂക്ഷിക്കാൻ അവസരം നൽകും.
മൂന്നാമത്തെ കാർഷിക നിയമം കർഷകരുടെ വിളകൾക്ക് മാന്യമായ വില ആവശ്യപ്പെടുന്നതിൽനിന്ന് കോടതിമൂലം തടയുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കാർഷിക നിയമങ്ങളുടെ ഉള്ളടക്കവും ലക്ഷ്യങ്ങളും ചർച്ചചെയ്ത് പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാം എന്ന വാചകത്തോടെയാണ് രാഹുൽ ഗാന്ധി പ്രസംഗം ആരംഭിച്ചത്.
നാടകീയ സംഭവങ്ങളോടെയാണ് ലോക്സഭ സമ്മേളനം ആരംഭിച്ചത്. സ്പീക്കർ ഓം ബിർലയെ വലതുപക്ഷ എം.പിമാർ ജയ് ശ്രീറം വിളികളോടെയാണ് സ്വാഗതം െചയ്തത്. ചിലർ സലാം വിളിച്ചും സ്വാഗതം ചെയ്തു. ഇത് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.