പാരീസ്: ഇന്ത്യയിൽ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് േമാദിയെ അറസ്റ്റ് ചെയ്യാനായി അന്താരാഷ്ട്ര വാറണ്ട് പുറപ്പെടുവിക്കുമെന്ന വാർത്തകൾക്കിടെ ഇന്ത്യക്ക് ഇൻർപോളിെൻറ ചോദ്യാവലി. ഇൻർപോളിെൻറ ഫ്രാൻസിലെ ആസ്ഥാനത്ത് നിന്നാണ് ചോദ്യാവലി നൽകിയിരിക്കുന്നത്. നീരവ് മോദിയുടെ കേസ് സംബന്ധിച്ചാണ് ചോദ്യങ്ങൾ. ഏട്ട് ചോദ്യങ്ങളാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ബാങ്ക് തട്ടിപ്പിൽ നീരവ് മോദിയുടെ പങ്ക്, നീരവ് മോദിക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ, ഇന്ത്യയിൽ ഇൗ കുറ്റങ്ങൾക്ക് ലഭിക്കുന്ന ശിക്ഷ തുടങ്ങിയവ വ്യക്തമാക്കാൻ ഇൻറർപോൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊടൊപ്പം നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടോ, എത് രാജ്യത്ത് നീരവുണ്ടെന്നാണ് സംശയിക്കുന്നതെന്ന കാര്യവും ഇന്ത്യൻ അന്വേഷണ എജൻസിയോട് ഇൻറർപോൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻറർപോളിെൻറ ചോദ്യാവലി അധികൃതർ സി.ബി.െഎ, ഇ.ഡി എന്നിവർക്ക് കൈമാറിയെന്നാണ് വിവരം. ഇതിനുള്ള മറുപടി തയാറാക്കാനുള്ള ശ്രമങ്ങൾ എജൻസികൾ നടത്തുകയാണ്. പി.എൻ.ബി ബാങ്കിൽ നിന്ന് വൻ തുക തട്ടിപ്പ് നടത്തിയ മുങ്ങിയ നീരവ് മോദി ഇപ്പോൾ ഹോേങ്കാങിലുണ്ടെന്നാണ് അന്വേഷണ എജൻസികളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.