ജമ്മു: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല എം.പിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നയാളെ സുരക്ഷാസംഘം വെടിവെച്ചുകൊന്നു. ശ്രീനഗറിൽനിന്നുള്ള ലോക്സഭാംഗമായ ഫാറൂഖ് അബ്ദുല്ല ന്യൂഡൽഹിയിൽ പാർലമെൻറ് സമ്മേളനത്തിൽ പെങ്കടുക്കുേമ്പാൾ ശനിയാഴ്ച രാവിലെയാണ് സംഭവം. മുൻ മുഖ്യമന്ത്രി മകൻ ഉമർ അബ്ദുല്ലയും ഇൗ വീട്ടിലാണ് താമസം. ഇരുവരും ഇസഡ് പ്ലസ് സുരക്ഷ ഉള്ളവരാണ്. വർഷങ്ങളായി ജമ്മുവിൽ സ്ഥിരതാമസമാക്കിയ മുറാദ് അലി ഷായാണ് കൊല്ലപ്പെട്ടത്. അമിതവേഗതയിൽ കാറിലെത്തിയ ഇയാൾ ഫാറൂഖ് അബ്ദുല്ലയുടെ ഭട്ടിൻഡിയിലെ വീടിെൻറ ഇരുമ്പുഗേറ്റിൽ വാഹനം ഇടിച്ചുകയറ്റുകയായിരുന്നെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
കാർ ഉള്ളിലെ പൂന്തോട്ടംവരെയെത്തി. കനത്ത സുരക്ഷ കണ്ട് ഇയാൾ പൂന്തോട്ടത്തിൽ വാഹനം നിർത്തി. അതിനിടെയുണ്ടായ മൽപിടിത്തത്തിൽ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റു. തുടർന്ന് മുൻവാതിലിലൂടെ വീട്ടിലേക്ക് കയറിപോകുന്ന വഴിയിലെ ഗ്ലാസ് മേശ തകർത്ത്, ചുമരിൽ തൂക്കിയ ചിത്രങ്ങൾ വലിച്ചിട്ട് കിടപ്പുമുറിയിലേക്കുള്ള ഗോവണി കയറുന്നതിനിടെയാണ് സുരക്ഷ സേന വെടിയുതിർത്തത്. ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇയാളുടെ പിതാവ് ജമ്മുവിലെ ബാൻ തലാബിൽ തോക്ക് ഫാക്ടറി നടത്തുകയാണ്. ഇയാളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തെതുടർന്ന് വീടിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. സംഭവത്തിൽ കേസെടുത്തതായും സുരക്ഷ വീഴ്ച അന്വേഷിക്കുെമന്നും ഡി.ജി.പി എസ്.പി. െവയ്ദ് പറഞ്ഞു. യുവാവ് നിരായുധനായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.