ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരവും മകനും ഉൾപ്പെട്ട ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ വിചാരണക്കോടതി നടപടികൾക്ക് ഹൈകോടതി സ്റ്റേ. കേസിൽ സി.ബി.ഐ പിടിച്ചെടുത്ത രേഖകളും മറ്റും പരിശോധിക്കാൻ പ്രതികളെ അനുവദിച്ച വിചാരണ കോടതി നടപടിക്കെതിരെ സി.ബി.ഐ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് സുരേഷ് കുമാറിെൻറ ഉത്തരവ്.
തുടർന്ന് ചിദംബരത്തിനും കൂട്ടാളികൾക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനാണ് വിചാരണക്കോടതി മാൽഗാന പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന കേസ് രേഖകൾ പരിശോധിക്കാൻ പ്രതികളുടെ അഭിഭാഷകന് അനുമതി നൽകിയത്.
അന്വേഷണ നടപടികളിൽ കോടതി അനാവശ്യമായി ഇടപെടുകയാണെന്നും പ്രതികളെ രേഖകൾ പരിശോധിക്കാൻ അനുവദിക്കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സി.ബി.ഐ വാദിച്ചു. രാജ്യത്തിനകത്തും പുറത്തും ബന്ധമുള്ള, വൻ സാമ്പത്തികതട്ടിപ്പാണ് ഐ.എൻ.എക്സ് മീഡിയ അഴിമതിയിലൂടെ നടന്നിരിക്കുന്നത്. കേസിൽ അന്വേഷണം നടത്തുന്ന സി.ബി.ഐയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ് വിചാരണക്കോടതി വിധിയെന്നും കേന്ദ്ര ഏജൻസി ഹൈകോടതിയിൽ ബോധിപ്പിച്ചു.
14 പ്രതികളുള്ള കേസിൽ കാർത്തി ചിദംബരം മാത്രമായിരുന്നു കേസ് രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. മറ്റുള്ളവർ അത്തരമൊരു ആവശ്യം ഉന്നയിക്കാതിരുന്നിട്ടും അവർക്ക് അതിന് കോടതി അനുമതി നൽകുകയായിരുന്നുവെന്നും സി.ബി.ഐ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.