മുംബൈ: ഐ.പി.എൽ പുതിയ സീസണിൽ ആദ്യമായി ജയം തൊട്ട മുംബൈ ഇന്ത്യൻസ് ചൊവ്വാഴ്ച കൊൽക്കത്തക്കെതിരെ കളിക്കുേമ്പാഴായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കോവിഡ് ലോക്ഡൗൺ മാർഗനിർദേശങ്ങൾ വിശദമാക്കുന്ന ഓൺലൈൻ പ്രസംഗം. ഫേസ്ബുക്ക് ലൈവായി നടന്ന പ്രസംഗവും അപ്പുറത്ത് ഐ.പി.എല്ലിൽ മുംബൈ ബാറ്റിങ്ങും ഒരേസമയം പുരോഗമിക്കുന്നു. കളി അത്രക്ക് തലക്കുപിടിച്ച ഒരാൾ ഫേസ്ബുക്കിലെത്തി മുഖ്യമന്ത്രിയോട് ഒരു അപേക്ഷ നൽകി. ദയവായി പ്രസംഗത്തിന് ചെറിയ ഇടവേള നൽകണം. മുംബൈ ബാറ്റിങ്ങിന്‍റെ ഇടവേളയിൽ ബാക്കി വിഷയങ്ങൾ പ്രസംഗിക്കാം.
ഏപ്രിൽ 14ന് തുടങ്ങുന്ന ലോക്ഡൗണിനെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത് എന്നതിനാൽ കേൾക്കാതിരിക്കാൻ വയ്യെങ്കിലും അതിന്‍റെ പേരിൽ കളി തത്സമയം കാണാതിരിക്കൽ എങ്ങനെ എന്നതായിരുന്നു പ്രശ്നം. ഫേസ്ബുക്കിൽ ആരാധകന്‍റെ കുറിപ്പ് ഇങ്ങനെ: 'സംസ്ഥാനത്തെ ജനങ്ങളോടുള്ള സംസാരം മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിന്‍റെ ഇടവേളയിൽ തുടരുക''. പ്രസംഗം നിർത്തിയാലും ഇല്ലെങ്കിലും മുംബൈ കളി ജയിച്ചതോടെ ഫേസ്ബുക്കിലെ ഈ പ്രതികരണവും വൈറലായി. മഹാരാഷ്ട്ര ബുധനാഴ്ച മുതൽ ലോക്ഡൗണിലാണ്.
ആദ്യം ബാറ്റു ചെയ്ത മുംബൈ 152 റൺസ് എടുത്തപ്പോൾ കൊൽക്കത്ത മറുപടി ബാറ്റിങ്ങിൽ 142 റൺസുമായി 20 ഓവർ പൂർത്തിയാക്കി കളി തോൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.