ചെന്നൈ: കാവൽഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാരെൻറ പക്കലുണ്ടായിരുന്ന തോക്ക് വാ ങ്ങി ആകാശത്തേക്ക് ഒമ്പത് റൗണ്ട് നിറയൊഴിച്ച വടക്കേന്ത്യക്കാരനായ തെരഞ്ഞെടുപ്പ് നിരീക്ഷകെൻറ പേരിൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ അരിയല ്ലൂർ കലക്ടറേറ്റിന് സമീപത്തെ സർക്കാർ റസ്റ്റ്ഹൗസിലാണ് നാടകീയസംഭവങ്ങൾ.
തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിന് നിയോഗിക്കപ്പെട്ടിരുന്ന ഹരിയാന സ്വദേശി ഹേമന്ത് ഹൽഖ് ഐ.പി.എസ് ആണ് റസ്റ്റ്ഹൗസിൻെറ മുറ്റത്ത് കാവൽ നിന്ന പൊലീസുകാരൻെറ കൈവശമുണ്ടായിരുന്ന തോക്ക് ആവശ്യപ്പെട്ടത്. ഉയർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാൽ ചോദിച്ചയുടൻ പൊലീസുകാരൻ തോക്ക് കൈമാറി. തോക്കുമായി നടന്നുനീങ്ങിയ ഹേമന്ത് ആകാശത്തേക്ക് ഒമ്പത് റൗണ്ട് നിറയൊഴിക്കുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന റവന്യു- പൊലീസ് ഉദ്യോഗസ്ഥർ പരിഭ്രാന്തരായി.
സംഭവമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ ഹേമന്ത് മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇയാളുടെ പേരിൽ അരിയല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോർട്ട് അയച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.